സ്റ്റാർ ഹെൽത്ത് അഷ്വർ പദ്ധതി

കേരളത്തിലെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ ഒരു ആൻജിയോപ്ലാസ്റ്റി ഓപ്പറേഷൻ നടത്തുന്നതിന് 2.5 ലക്ഷം രൂപയാണ് ഫീസ്. റൂം വാടകയും മറ്റു ചെലവുകളുംകൂടി കൂട്ടുമ്പോൾ 5 ലക്ഷം രൂപാ ചെലവാകും. 2030 ആകുമ്പോഴേക്കും ഇപ്പോളത്തെ പണപ്പെരുപ്പതോത് കണക്കിലെടുത്താൽ ഈ ചെലവ് 15 ലക്ഷം രൂപയായി  വർദ്ധിക്കും. ഇപ്പോൾ താങ്കൾക്ക് 5 ലക്ഷം രൂപാ കവറേജ് ഉള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽപ്പോലും ഒരു വലിയ വിടവ് അപ്പോൾ ഉണ്ടാകുമെന്നുള്ളത് തീർച്ച. 

ആൻജിയോപ്ലാസ്റ്റി താരതമ്യേന ചെലവു കുറഞ്ഞ സർജിക്കൽ ഓപ്പറേഷനാണ്. വൃക്കരോഗം ഉണ്ടാകുകയോ  വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരികയോ ചെയ്താലുള്ള സ്ഥിതി ഒന്നു ആലോചിച്ചു നോക്കൂ. 40 ലക്ഷം രൂപായെങ്കിലും ഇപ്പോഴത്തെ നിലയിൽ വേണ്ടിവരും. 2030 ആകുമ്പോൾ എത്ര രൂപാ ഈ ചികിത്സയ്ക്ക് കണ്ടെത്തേണ്ടതായി വരുമെന്നു ആലോചിച്ചു നോക്കൂ.

Star Health Assure Plan

Call me for More Information on Star Health Policies: +918891052375

ഒരു കാര്യം വളരെ വ്യക്തമാണ്. അഞ്ചോ പത്തോ ലക്ഷം രൂപായുടെ ആരോഗ്യ ഇൻഷുറൻസ് കവറേജ് അടുത്ത ദശാബ്ദത്തിൽ ഉപകരിക്കില്ല. വർഷങ്ങൾക്കു മുൻപ് ചേർന്ന ഇൻഷുറൻസ് പോളിസികളുടെ കവറേജ് തുക ഒരു കാരണവശാലും കൂട്ടാനും പറ്റില്ല. 

കേസ് പഠനം 

എൻറ്റെ ഒരു സുഹൃത്ത് ഏതാണ്ട് 2 വർഷമായി വൃക്കരോഗിയാണ്. കഴിഞ്ഞ ഒരു വർഷം ആഴ്ചയിൽ 3 ഡയാലിസിസ് വീതം  ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കേരള സർക്കാരിൻറ്റെ മൃതസഞ്ജീവനി പദ്ധതിയിൽക്കൂടി ഇപ്പോൾ വൃക്കമാറ്റി വെക്കുവാനുള്ള മുൻഗണനാപ്പട്ടികയിൽ എത്തിയിരിക്കുകയാണ്. വൃക്കമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി ഭീമമായ തുക ആവശ്യമായി വന്നിരിക്കുന്നു. സാമാന്യം നല്ല സാമ്പത്തികസ്ഥിതിയിൽ ആയിരുന്ന അദ്ദേഹത്തിനു 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നതുകൊണ്ടു ഈ വർഷത്തെ ചികിത്സാചെലവുകൾ പൂർണ്ണമായി കവർ ചെയ്തു. പക്ഷെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് അതിൻറ്റെ പതിന്മടങ്ങു കണ്ടെത്തേണ്ടതായിരിക്കുന്നു. വളരെ ദയനീയാവസ്ഥയിൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. 

ഈ പ്രശ്നത്തിന് പരിഹാരമായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഒരു കുടുംബത്തിലെ പരമാവധി 9 പേർക്ക് (6 മുതിർന്നവർ + 3 കുട്ടികൾ) വരെ 2 കോടി രൂപായുടെ കവറേജ് ഉറപ്പാക്കുന്ന "സ്റ്റാർ ഹെൽത്ത് അഷ്വർ" എന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.  

സ്റ്റാർ ഹെൽത്ത് അഷ്വർ പദ്ധതിയിൽക്കൂടി നിങ്ങളുടെ 75 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താമെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. 

സ്റ്റാർ ഹെൽത്ത് അഷ്വർ പദ്ധതിയിൽ ഓരോ വർഷവും 15,000 രൂപാ വരെ ലാബ് ടെസ്റ്റുകൾക്കുവേണ്ടി ക്ലെയിം ചെയ്യാമെന്നതുകൊണ്ടു പ്രീമിയം തുകയുടെ നല്ലൊരു ഭാഗം ഉറപ്പായും തിരികെ ലഭിക്കുന്നുവെന്ന വസ്തുതയും ശ്രദ്ധേയമാണ്. കൂടാതെ മറ്റു പോളിസികളുള്ളവർക്കു അവയുടെ കവറേജിനു പുറമേയുള്ള തുകയ്ക്ക് മാത്രം ഈ പദ്ധതിയിൽ കവറേജ് മതിയാകുമെങ്കിൽ പ്രീമിയം തുകയിൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതുമാണ്. അതായത്, 2 കോടി രൂപയുടെ കവറേജിന്‌ താരതമ്യേന കുറഞ്ഞ പ്രീമിയം മാത്രമേ അടക്കേണ്ടതായി വരുന്നുള്ളൂ. 

വ്യക്തികൾക്കും (Individual) കുടുംബത്തിനും (Floater) കാലാനുസൃതമായ പരിഷ്കാരങ്ങളോടുകൂടിയ കവറേജ് തരുന്നതുകൊണ്ടു ഇതിൽ ചേരുന്നവർക്ക്‌ ചികിത്സാച്ചെലവിനെക്കുറിച്ച്‌ ആയുഷ്ക്കാലം ആകുലപ്പെടേണ്ടതായി വരില്ല. 

Call me for More Information on Star Health Policies: +918891052375

ഷ്വർ പദ്ധതിയുടെ പ്രത്യേകതകൾ  

അഷ്വർ പദ്ധതിയിൽ ചേരുവാനുള്ള പ്രായപരിധി


മുതിർന്നവർ: 18 മുതൽ 75 വയസ്സ് വരെ

കുട്ടികൾ: 16 ദിവസം മുതൽ 17 വയസ്സ് വരെ


കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞതിനു ശേഷം വിവാഹം വരെ 40% ഡിസ്‌കൗണ്ട് പ്രീമിയത്തിൽ ലഭിക്കുന്നതാണ്.


പ്രൊപ്പോസ് ചെയ്യുന്ന വ്യക്തിയുടെ മാതാപിതാക്കൾക്ക്  10% ഡിസ്‌കൗണ്ട് പ്രീമിയത്തിൽ ലഭിക്കുന്നതാണ്.

ഇൻഷ്വർ ചെയ്യാവുന്ന തുക


5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 75 ലക്ഷം, 1 കോടി, 2 കോടി എന്നീ ഇൻഷ്വർ തുകകൾ തിരഞ്ഞെടുക്കാവുന്നതാണ്.

പദ്ധതി കാലയളവിൽ പുതിയതായി ഉൾപ്പെടുത്താവുന്നവർ 


ഇൻഷ്വർ ചെയ്ത തുകയുടെ പുനസ്ഥാപിക്കൽ


ഒരു തവണ ക്ലെയിം ചെയ്യാവുന്ന പരമാവധി തുക ഇൻഷ്വർ ചെയ്ത തുകയും ബോണസ്സും കൂടുന്ന തുകയാണ്. എന്നാൽ ഒരു ക്ലെയിമിനുശേഷം അടുത്ത റിന്യൂവൽ പ്രീമിയം അടയ്ക്കുന്നതിന് മുമ്പ് തന്നെ ഇൻഷ്വർ ചെയ്ത തുക പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെടുന്നുവെന്നത് അഷ്വർ പദ്ധതിയുടെ പ്രത്യേകതയാണ്.

റൂം വാടക


50 ലക്ഷം വരെയുള്ള പദ്ധതികൾക്ക് പദ്ധതിത്തുകയുടെ 1% അല്ലെങ്കിൽ 20,000 രൂപാ വരെയുള്ള തുകയിൽ ഏതാണോ കുറവ് അത് ലഭിക്കും.


75 ലക്ഷം, 1 കോടി, 2 കോടി എന്നീ ഇൻഷ്വർ ചെയ്ത തുകകളുടെ പദ്ധതിയിൽ അംഗമായവർക്കു ഒരു പരിധിയുമില്ലാതെ എത്രയാണോ യഥാർത്ഥത്തിൽ റൂം വാടക ആകുന്നത് അത് ലഭിക്കുന്നതായിരിക്കും.

ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുമ്പും ശേഷവുമുള്ള ചെലവുകൾ 


ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുമ്പുള്ള 60 ദിവസത്തെയും ഡിസ്ചാർജ് ആയതിനു ശേഷമുള്ള 180 ദിവസത്തേയും  ചെലവുകൾ കവറേജിൽ ഉൾപ്പെടുന്നതായിരിക്കും.

ഡേകെയർ


ആശുപത്രിയിൽ അഡ്മിറ്റ് ആകാതെ ഡയാലിസിസ്, തിമിര ചികിത്സ/ശസ്ത്രക്രിയ  മുതലായവയ്ക്ക് വരുന്ന ചെലവുകൾ പൂർണ്ണമായും കവറേജിൽ ഉൾപ്പെട്ടിരിക്കുന്നു.

അടിയന്തിര സന്ദർഭങ്ങളിലുള്ള ആംബുലൻസ് സേവനം


ക്ലെയിം അനുവദിക്കുന്ന കേസുകളിൽ അഡ്മിറ്റ് ചെയ്യുമ്പോഴുള്ള യഥാർത്ഥ ആംബുലൻസ് ചെലവും ഡിസ്ചാർജ് ചെയ്തുമ്പോൾ  അതേ നഗരത്തിൽ/ടൗണിൽ ഉള്ള ഭവനത്തിലേക്കു പോകുന്നതിനുമുള്ള ആംബുലൻസ് ചെലവും ക്ലെയിമിൽ ഉൾപ്പെടുത്താവുന്നതാണ്.

എയർ ആംബുലൻസ് സേവനം


ഇൻഷ്വർ ചെയ്ത തുകയുടെ 10% വരെ എയർ ആംബുലൻസ് സേവനത്തിനുവേണ്ടി ലഭിക്കുന്നതാണ്. അതായത് 2 കോടിയുടെ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർക്ക് ഒരു വർഷം 20 ലക്ഷം വരെ എയർ ആംബുലൻസ് സേവനത്തിനു ലഭിക്കുന്നതാണ്.

വീട്ടിൽ കിടത്തിയുള്ള ചികിത്സാചെലവുകൾ 


ആശുപത്രിയിൽ ബെഡ് ലഭിക്കാതെ വരുന്ന സന്ദർഭങ്ങളിലും പ്രായാധിക്യം കണക്കിലെടുത്തു രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടതില്ലെന്നു ഡോക്ടർ ഉപദേശിക്കുന്ന അവസരങ്ങളിലും ഭവനത്തിൽ വെച്ചുള്ള ചികിത്സാച്ചെലവും (Domiciliary Hospitalisation) ഈ പദ്ധതിയിൽ ക്ലെയിം ചെയ്യാവുന്നതാണ്.

ആയുഷ് ചികിത്സാചെലവുകൾ


ആയുഷ് ചികിത്സക്ക് (ആയുർവ്വേദം, സിദ്ധ, യുനാനി എന്നിവ) അംഗീകൃത കേന്ദ്രങ്ങളിൽ നടത്തുന്ന ചികിത്സക്ക് പദ്ധതിതുക പൂർണ്ണമായും ഉപയോഗിക്കാവുന്നതാണ്.

അവയവദാതാവിനുള്ള ചികിത്സ

 

അവയവമാറ്റം നടത്തുന്ന ചികിത്സയിൽ ദാതാവിനു എന്തെങ്കിലും ചികിത്സ ആവശ്യമായി വന്നാൽ പദ്ധതിതുകയിൽ ബാക്കിയുള്ള തുക ഉപയോഗിക്കാവുന്നതാണ്.


അവയവമാറ്റശസ്ത്രക്രിയക്കു ശേഷം എപ്പോഴെങ്കിലും അവയവദാതാവിനു ആ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായാൽ പദ്ധതിത്തുക പൂർണ്ണമായും ദാതാവിനുവേണ്ടി ഉപയോഗിക്കാൻ കഴിയും.

ഹെൽത്ത് ചെക്കപ്പ്


ഓരോ വർഷവും താഴെ കാണിച്ചിരിക്കുന്ന രീതിയിൽ ഹെൽത്ത് ചെക്കപ്പിൻറ്റെ ചെലവുകൾ ക്ലെയിം ചെയ്യാവുന്നതാണ്.

വന്ധ്യതാ ചികിത്സയും തുടർന്നുള്ള പ്രസവവും


പദ്ധതിയിൽ ചേർന്ന്  രണ്ടു വർഷത്തെ വെയ്റ്റിംഗ് പീരിയഡിനു ശേഷം ആരംഭിക്കുന്ന വന്ധ്യതാ ചികിത്സക്കും  തുടർന്നുള്ള പ്രസവശുശ്രൂഷക്കുമുള്ള  ചെലവുകൾ ക്ലെയിം ചെയ്യുവാൻ സാധിക്കും. ഓരോ ഇൻഷ്വർ ചെയ്ത തുകയ്ക്കുമുള്ള പരിധി താഴെ കൊടുക്കുന്നു. വന്ധ്യതാ ചികിത്സ അംഗീകൃത ആശുപത്രികളിൽ നടത്തിയെങ്കിൽ മാത്രമേ ക്ലെയിം അംഗീകരിക്കുകയുള്ളൂവെന്ന നിബന്ധനയുമുണ്ട്.

Call me for More Information on Star Health Policies: +918891052375

പ്രസവസംബന്ധമായ ആശുപത്രി ചെലവുകൾ


ഇൻഷ്വർ ചെയ്ത തുകയുടെ 10% പ്രസവസംബന്ധമായ ആശുപത്രി ചെലവുകൾക്കായി ക്ലെയിം ചെയ്യാവുന്നതാണ്. ഭർത്താവും ഭാര്യയും പദ്ധതിയിൽ ചേർന്നു രണ്ടു വർഷം പൂർത്തിയാക്കിയെങ്കിൽ മാത്രമേ ഈ ക്ലെയിം അംഗീകരിക്കപ്പെടുകയുള്ളൂ.

ഗർഭസ്ഥ ശിശുവിൻറ്റെ ചികിത്സ


അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ കുഞ്ഞിനെ ചികിൽസിക്കേണ്ടതായി വന്നാൽ അതിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ പല ആശുപത്രികളിലും ലഭ്യമാണ്. പോളിസിയിൽ ചേർന്ന് 2 വർഷം കഴിഞ്ഞ ദമ്പതികൾക്കു ഈ ചെലവ് ക്ലെയിം ചെയ്യാവുന്നതാണ്.

ആധുനിക ചികിത്സാചെലവുകൾ 


റോബോട്ടിക് ചികിത്സ പോലെയുള്ള ആധുനിക ചികിത്സാരീതികൾ മൂലമുള്ള ചെലവുകൾ പൂർണ്ണമായും ഈ പദ്ധതിയിൽ ക്ലെയിം ചെയ്യാവുന്നതാണ്.

സ്റ്റാർ വെൽനെസ്സ് പ്രോഗ്രാം മൂലമുള്ള ഇളവുകൾ


സ്റ്റാർ വെൽനെസ്സ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് പ്രീമിയം തുകയിൽ 4 മുതൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ഉദാഹരണത്തിന് ഏതെങ്കിലും അംഗീകൃത ജിമ്മിൽ വാർഷിക മെമ്പർഷിപ്പ് എടുക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് ലഭിക്കും. ദിവസവും 5 കിലോമീറ്റർ നടക്കുന്നവർക്ക് ഒരു നിശ്ചിത ശതമാനം ഇളവ് ലഭിക്കും. Star Power App മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്.

ഓപ്ഷണൽ ഡിഡക്ഷൻ


മറ്റു പോളിസികളുള്ളവർക്കു അവയുടെ കവറേജിനു പുറമേയുള്ള തുകയ്ക്ക് മാത്രം ഈ പദ്ധതിയിൽ കവറേജ് മതിയാകുമെങ്കിൽ പ്രീമിയം തുകയിൽ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. അതായത്. ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ക്ലെയിമുകൾ മാത്രമേ ഈ പദ്ധതിയിക്കൂടി ക്ലെയിം ചെയ്യൂവെന്ന് പോളിസിയിൽ ചേരുമ്പോൾ തീരുമാനിച്ചാൽ ആ തുകയ്ക്ക് താഴെയുള്ള ക്ലെയിമുകൾ പഴയ പോളിസിയിൽക്കൂടിനടത്തി അതിലുപരിയായി വരുന്ന ചെലവുകൾ മാത്രം ആഷ്വർ പദ്ധതിയിൽക്കൂടി ക്ലെയിം ചെയ്യാൻ കഴിയും. അത്തരം ഓപ്ഷണൽ ഡിഡക്ഷനുകളുടെ പരിധിയും ഡിസ്‌കൗണ്ടും താഴെ കൊടുക്കുന്നു.

Waiting Periods

Pre Existing Diseases (PED)

Any typical diseases a person has at the time of joining the policy and declared and recorded in policy related documents are called Pre Existing Diseases. There is a waiting period of 3 years to claim expenses of treatment for these Pre Existing Diseases.

In cases of long term Policy Term of 3 years (where initial premium is paid for 3 years), the waithing period for PED is reduced to 2 years and 6 months.

Specified Diseases (Cataract etc.)

Treatment expenses of diseases like Cataract can be claimed only after 2 years.

Delivery Expenses

Delivery expenses can be claimed only after 2 years of completion by both husband and wife after joining the policy.

In Utero Foetal Treatment

Treatment of an unborn baby (foetus) in the uterus (in utero) is covered under the policy if both Husband and Wife complete 2 years after joining the policy.

Infertility Treatment

Claims for Infertility treatment will be accepted only for treatments commencing after 2 years of joining the policy.

New Born Baby

Children born after 1 Year only will be added to policy coverage.

Mathews Jacob
+917907228608
23-Nov-2022

Star Health Assure Policy