ഈ ഞായറാഴ്ചയുടെ നിർവൃതി 

ഇന്ന് 2024 ജനുവരി 21 ഞായറാഴ്ച. രാവിലെ കുർബാനമദ്ധ്യേയുള്ള വചനപ്രഘോഷണം ഒഴിവാക്കി കുർബാന FF (ഫാസ്റ്റ് ഫോർവേഡ്) മോഡിൽ 9:30 ന് തീർത്ത് 9:30 മുതൽ 10:50 വരെ നീണ്ടുനിന്ന വികാരിയച്ചൻറ്റെ പ്രസംഗമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം.


എത്രയൊക്കെ പറഞ്ഞിട്ടും കുറേപ്പേർ ഇപ്പോളും പള്ളിയുടെ വരാന്തയിലും പടിഞ്ഞാറെ മുറ്റത്തും കുർബാന സമയത്ത് നിൽക്കുന്നതാണ് അച്ചനെ അസ്വസ്ഥനാക്കിയതെന്നാണ് അച്ചൻറ്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത്. അതിൽത്തന്നെ ആരോ ചിലർ അവിടെ നിന്ന് മൊബൈലിൽ തോണ്ടിക്കളിച്ചുവെന്നത് അസ്വസ്ഥതക്ക് ആക്കം കൂട്ടുകയും ചെയ്തു.


അച്ചൻറ്റെ അസ്വസ്ഥതകൾ ഇടവകാംഗങ്ങളെ ബോധ്യപ്പെടുത്തിയ രീതിയെക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ കുറിപ്പ്. എൻറ്റെ നിരീക്ഷണങ്ങൾ നമ്പറിട്ടു താഴെ കൊടുക്കുന്നു.ഇന്ത്യാ മഹാരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എൻറ്റെ അഭിപ്രായം എൻറ്റെ സ്വകാര്യയിടത്ത് പങ്കുവെക്കുന്നുയെന്നേയുള്ളൂ. ശാന്തനച്ചൻ ഇതൊന്നും വ്യക്തിപരമായ വിമർശനങ്ങളായി എടുക്കില്ലായെന്നു എനിക്കുറപ്പുണ്ട്. ഇതിനുമുമ്പുണ്ടായിരുന്ന വികാരിയച്ചന്മാരുടെ സമയത്തും പള്ളിപ്പെരുനാൾ ചെമ്പെടുപ്പ് മുതലായവയെക്കുറുച്ച് ഈ സൈബറിടത്തിൽ വിമർശനങ്ങൾ ഞാൻ ഉന്നയിച്ചിട്ടുണ്ട്.

വാൽക്കഷണം:


പോയിൻറ്റ് 4-ൽ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നാണ് ശാന്തനച്ചൻ ഇന്നലെ വൈകിട്ട് ടെലിഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്. വെളിയിൽ/വരാന്തയിൽ നിന്നവരെല്ലാം നമ്മുടെ പള്ളിയിലെ അംഗങ്ങളാണ്. ദൂരെസ്ഥലങ്ങളിൽ ജോലിചെയ്യുന്നവരായി ആരുംതന്നെയില്ലായിരുന്നുവെന്നും അച്ചൻ പറഞ്ഞു. ഇത് സംഗതികൾ കൂടുതൽ ദുരൂഹമാക്കുന്നു. ഞായറാഴ്ചദിവസം ഒരുങ്ങിക്കെട്ടി ഏതാനും കിലോമീറ്ററുകൾ താണ്ടി ദേവാലയത്തിലെത്തി ഞാൻ വരാന്തയിലേ നിൽക്കൂവെന്നു ചിലർ  ശഠിക്കുന്നതിൻറ്റെ കാരണമെന്തായിരിക്കും! ഒരു പക്ഷെ അവരുടെ അനുഭവത്തിൽ പള്ളിക്കകത്തേക്കാൾ ദിവ്യശക്തി വരാന്തയ്ക്കാകുമോ!  അങ്ങിനെയെങ്കിൽ ഈ അത്ഭുതം മറ്റുള്ളവരോടും പങ്കുവെയ്ക്കണ്ടേ? തിരുഹൃദയപ്പള്ളിയുടെ വരാന്തയിൽ നിന്നുള്ള പ്രാർത്ഥനയ്ക്കു  കൂടുതൽ ഫലം കിട്ടുന്നുവെങ്കിൽ ഈ രഹസ്യം മറ്റു വിശ്വാസികളും അറിയേണ്ടതല്ലേ!