റിട്ടയർമെൻറ്റ് പ്ലാനിംഗ്
വിരമിക്കലിനെക്കുറിച്ച് ഒരു പുനർവിചിന്തനം: കടപ്പാടുകളെ അവസരങ്ങളാക്കി മാറ്റാം
ജനിച്ചതിനു ശേഷമുള്ള കുറേ വർഷങ്ങളും മരണത്തിനു മുൻപുള്ള കുറേ വർഷങ്ങളും മനുഷ്യജീവിതത്തിൽ പരസഹായവും പരിചരണവും ആവശ്യമായ രണ്ട് കാലഘട്ടങ്ങളാണ്. ആദ്യത്തെ ഘട്ടത്തിൽ, ബാല്യത്തിൽ, മാതാപിതാക്കൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രണ്ടാമത്തെ ഘട്ടത്തിൽ, വാർദ്ധക്യത്തിൽ, മക്കളോ മരുമക്കളോ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന രീതിയായിരുന്നു അടുത്തകാലം വരെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നത്.
പണം കൊടുത്തു ലഭ്യമാക്കുന്ന സേവനങ്ങൾ
ലോകത്താകമാനം വന്ന മാറ്റങ്ങൾ ഇത്തരം ഉത്തരവാദിത്തങ്ങളിൽ ചില തിരുത്തലുകൾ വരുത്താൻ മനുഷ്യരെ നിർബന്ധിതരാക്കുന്നു. കേരളത്തിലെ സ്ഥിതിയെടുത്താൽ, കൂടുതലും കുഞ്ഞുങ്ങൾ ജനിക്കുന്നത് അയർലണ്ട്, ഇംഗ്ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ, UAE മുതലായ രാജ്യങ്ങളിലാണ്. കാരണം, നമ്മുടെ യുവാക്കളിൽ നല്ലൊരു ഭാഗം മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി ഈ രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ജനിച്ചു ഒരു 6 മാസം കഴിയുമ്പോൾ കുഞ്ഞിന്റെ പരിചരണത്തിന് അതിനുവേണ്ടിയുള്ള കേന്ദ്രങ്ങളെയും വ്യക്തികളെയും ആശ്രയിക്കേണ്ടതായി വരുന്നു. തീർച്ചയായും ഇത് പണം കൊടുത്ത് തേടുന്ന ഒരു സേവനം തന്നെയാണ്.
ആ കുഞ്ഞുങ്ങളൊക്കെ ഒന്ന് പറക്കമുറ്റി സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരായി വരുമ്പോഴേക്കും നാട്ടിലായിരിക്കുന്ന ഇവരുടെ മാതാപിതാക്കൾ മേൽപ്പറഞ്ഞ രണ്ടാമത്തെ ഘട്ടത്തിലെ പരിചരണം ആവശ്യമായ പ്രായത്തിലേക്ക് എത്തിച്ചേരും. സ്വാഭാവികമായും പണം കൊടുത്ത് തേടാവുന്ന ഒരു സേവനം ഇവിടേയും ഉറപ്പാക്കുകയല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ!
ഇപ്പോൾ നമ്മുടെ നാട്ടിൽ വൃദ്ധജനങ്ങളുടെ പരിചരണത്തിന് രണ്ടു മാർഗ്ഗങ്ങൾ അവലംബിക്കുന്നതായി കണ്ടു വരുന്നു:
- വീട് തന്നെ ഒരു സാനിറ്റോറിയം ആക്കി മാറ്റി ഹോം നേഴ്സുമാരേയും പരിചാരകരേയും ഒക്കെ നിയോഗിച്ചു വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുക.
- ആധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലെ സൗകര്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന നേഴ്സിങ്/കെയർ സെന്ററുകളിലെ റൂമോ വില്ലയോ നേരത്തേ ബുക്ക് ചെയ്ത് പരിചരണം ആവശ്യമായ സമയത്ത് അവരെ അങ്ങോട്ട് മാറ്റുക.
താൻ കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ സ്വന്തം വീട്ടിൽതന്നെ കിടന്ന് തനിക്ക് അന്ത്യശ്വാസം വലിക്കണമെന്ന് വാശി പിടിക്കുന്ന പലരുമുണ്ട്. കാലം മാറുന്നതനുസരിച്ച് നമ്മുടെ രീതികളും മാറ്റിയാൽ ജീവിതത്തിലെ അവസാന കാലഘട്ടം സന്തോഷകരമാക്കാമെന്നു മാത്രമേ അവരോട് പറയുവാനുള്ളൂ. നമ്മുടെ വർദ്ധക്യത്തിൽ നാം മക്കൾക്കോ മരുമക്കൾക്കോ കൊച്ചുമക്കൾക്കോ ഒരു ഭാരമായി തീരരുതെന്ന ചിന്ത നമ്മുക്കുണ്ടായാൽ നല്ല തീരുമാനങ്ങളെടുക്കാൻ നമ്മുക്ക് കഴിയും. നമ്മുടെ നല്ല നാളുകളിൽത്തന്നെ ഇതിനൊക്കെ ഒരു വ്യവസ്ഥ ഉണ്ടാക്കിയാൽ മക്കൾക്ക് വലിയ സഹായമാകില്ലേ?

കേരളത്തിലെ ആധുനിക ഓൾഡ് ഏജ് ഹോമുകൾ
കേരളത്തിലെ എല്ലാ ജില്ലകളിലും ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകൾ അഥവാ നേഴ്സിങ് ഹോമുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. കൂടുതൽ സ്ഥാപനങ്ങളുടെ ആവശ്യകത സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തിരിച്ചറിയുന്നുമുണ്ട്. (വായിക്കുക: 1. കേരളത്തിലെ മികച്ച 10 ഓൾഡ് ഏജ് ഹോമുകൾ 2. കേരളത്തിലെ ഓൾഡ് ഏജ് ഹോമുകളിലെ അന്തേവാസികളുടെ എണ്ണത്തിൽ 67% വളർച്ച ).
ഭാവിയിൽ സർക്കാരിന്റെ ഗുണനിലവാര നിയന്ത്രണങ്ങൾ ഈ മേഖലയിലും ആവശ്യമായി വന്നേക്കാം. പണ്ടൊക്കെ ഒരു വീട് വെയ്ക്കുന്നതിനായിരുന്നു മുൻഗണന നൽകിയിരുന്നതെങ്കിൽ ഇന്ന് ഒരു ഓൾഡ് ഏജ് കമ്മ്യൂണിറ്റിയിൽ വില്ല ഉറപ്പാക്കുന്നതിനാണ് മുന്തിയ പരിഗണന കൊടുക്കുന്നത്.
റിട്ടയർമെന്റ് പ്ലാനിങ്ങിന്റെ അനിവാര്യത
എല്ലാത്തിനും പണമാണ് ആവശ്യം. ഒരു അടിയന്തിര ഘട്ടത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഹോംനേഴ്സുകളെ നിയോഗിക്കാനോ നമ്മുക്ക് യോജിച്ച ഓൾഡ് ഏജ് കെയർ ഹോം തെരഞ്ഞെടുക്കുവാനോ ഒക്കെ ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ നമ്മുക്ക് വലിയ പരിമിതികൾ ഉണ്ടായേക്കാം. എല്ലുകളുടെയും മസിലുകളുടെയും ശക്തിക്ഷയം മൂലം എണീറ്റ് നിൽക്കുവാനോ നടക്കുവാനോ കഴിയാത്ത അവസ്ഥയിൽ നാം എത്തിയേക്കാം. ഒരുപക്ഷെ ഓർമ്മശക്തിയും നഷ്ടപ്പെട്ടേക്കാം. നമ്മുടെ ആസ്തികൾ ഇതിനുവേണ്ടി പണമാക്കി മാറ്റാനുള്ള സാവകാശം ആ അവസ്സരത്തിൽ ലഭിച്ചേക്കുകയുമില്ല. നമ്മൾ അധ്വാനിച്ചുണ്ടാക്കിയതൊക്കെ അന്യാധീനപ്പെടുന്നതും നമ്മുക്ക് കാണേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ, വിശ്രമ ജീവിതത്തിന്റെ ആസൂത്രണം കാലേകൂട്ടി ചെയ്യേണ്ടിയിരിക്കുന്നു.
HDFC Life ന്റെ റിട്ടയർമെന്റ്റ്/പെൻഷൻ പദ്ധതികൾ
എല്ലാവരുടെയും ജീവിതത്തിൽ അനിവാര്യമായ വാർദ്ധക്യത്തെ അഭിമാനത്തോടെ വരവേൽക്കാനും കിടപ്പുരോഗി ആകുന്നതിന് മുൻപുള്ള കുറേ വർഷങ്ങളിലെ ജീവിതം ആസ്വാദ്യകരമാക്കാനും നമ്മെ സഹായിക്കുന്ന പദ്ധതികളാണ് HDFC Life ന്റെ റിട്ടയർമെന്റ്റ്/പെൻഷൻ പദ്ധതികൾ. ഒരു വലിയ തുക ഒരുമിച്ചോ തവണകളായോ അടച്ച് മസാമാസം പെൻഷൻ വാങ്ങുവാനും നമ്മുടെ മരണശേഷം ആ പെൻഷൻ ജീവിത പങ്കാളിക്ക് ആജീവനാന്തം ലഭിക്കുവാനും ജീവിത പങ്കാളിയുടെ മരണശേഷം അടച്ച തുക അവകാശിക്ക് ലഭിക്കുവാനും മാരകമായ അസുഖങ്ങൾ പിടിപെടുമ്പോൾ അടച്ച തുകയുടെ ഒരു ഭാഗം തിരിച്ചുകിട്ടുവാനും ഒക്കെ ഉപകരിക്കുന്ന രീതിയിലുള്ള അനവധി പദ്ധതികൾ HDFC Life വികസിപ്പിച്ചിട്ടുണ്ട്; ഈ പദ്ധതികളുടെ ഗുണം അനുഭവിച്ച് അനേകം മുതിർന്ന പൗരന്മാർ വലിയ സംതൃപ്തിയോടുകൂടി അവരുടെ റിട്ടയർമെന്റ് കാലം ആസ്വദിക്കുകയും ചെയ്യുന്നു.

കടപ്പാടുകളെ എങ്ങിനെ അവസരങ്ങളാക്കി മാറ്റാം
ഏതെങ്കിലും പെൻഷൻ ലഭിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥർക്ക് ഒരു പക്ഷെ വീണ്ടുമൊരു പെൻഷൻ പദ്ധതിയിൽ ചെരേണ്ടതില്ലായെന്നു ചിന്തിക്കാം. എന്നാൽ, അങ്ങിനെയൊരു ഉറപ്പായ വരുമാനം ഇല്ലാത്തവർക്ക് നിർബന്ധമായും ഇത്തരമൊരു പദ്ധതി ഒഴിച്ചുകൂടാനാവാത്തതാണ്. ആ വിഭാഗത്തിൽ വരുന്നവർക്ക് ഒരു പെൻഷൻ പദ്ധതി ഗിഫ്റ്റായി കൊടുക്കുകയെന്നത് മക്കൾക്ക് ചെയ്യാവുന്ന സമർത്ഥമായ സാമ്പത്തിക ആസൂത്രണമായിരിക്കും. മാതാപിതാക്കളുടെ കാലശേഷം കോർപ്പസ് ഫണ്ട് ഗിഫ്റ്റ് കൊടുത്ത മക്കൾക്കുതന്നെ തിരിച്ചുകിട്ടുന്നതുകൊണ്ട് അതുപയോഗിച്ച് അവരുടെ റിട്ടയർമെന്റ് പ്ലാനിങ്ങിന്റെ ഭാഗമായി മറ്റൊരു പെൻഷൻ സ്കീമിൽ ചേരുകയും ചെയ്യാം. ഇത്തരത്തിൽ പെൻഷൻ കോർപസ്സ് ഫണ്ടുകൾ റീസൈക്കിൾ ചെയ്ത് വരുന്ന തലമുറകൾക്കും അവരുടെ വർദ്ധക്യകാലം സുരക്ഷിതമാക്കാം.
റിട്ടയർമെന്റ്റ് കോർപസ്സ് ഫണ്ട് സ്വരൂപണം
റിട്ടയർമെന്റ്റ്/പെൻഷൻ പദ്ധതികളിൽക്കൂടി മാസ വരുമാനം നേടാൻ തുടക്കത്തിൽ ഒരു വലിയ തുക നിക്ഷേപിക്കേണ്ടി വരുമല്ലോ! ഈ കോർപ്പസ് ഫണ്ട് സ്വരൂപിക്കുന്നതിന് ഒരു വ്യക്തിക്ക് യൗവ്വനത്തിൽ തന്നെ ചേരാവുന്ന പദ്ധതികളും HDFC Life ആവിഷ്കരിച്ചിട്ടുണ്ട്. എത്രയും നേരത്തേ തുടങ്ങുന്നോ അത്രയും കുറച്ച് പണം നിക്ഷേപിച്ചുകൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന കോർപ്പസ് ഫണ്ട് സ്വരൂപിക്കാൻ കഴിയും.
പഠനത്തിനായി 60 വയസ്സിൽ ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഉദാഹരണം എടുക്കാം:
29 വയസ്സിൽ തുടങ്ങിയാൽ:
വർഷത്തിൽ ₹20,000 വീതം 30 വർഷം (മൊത്തം ₹6 ലക്ഷം) നിക്ഷേപിച്ച് → ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാം.
39 വയസ്സിൽ തുടങ്ങിയാൽ:
വർഷത്തിൽ ₹80,000 വീതം 20 വർഷം (മൊത്തം ₹16 ലക്ഷം) നിക്ഷേപിച്ച് → ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാം.
49 വയസ്സിൽ തുടങ്ങിയാൽ:
വർഷത്തിൽ ₹4,20,000 വീതം 10 വർഷം (മൊത്തം ₹42 ലക്ഷം) നിക്ഷേപിച്ച് → ₹1 കോടി പെൻഷൻ കോർപ്പസ് ഫണ്ട് സ്വരൂപിക്കാം.

📌 എത്രയും നേരത്തേ തുടങ്ങുന്നോ അത്രയും ലാഭകരമാകും നിക്ഷേപങ്ങൾ!
റിട്ടയർമെന്റ് പ്ലാനിംഗിനെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കുന്നത് മുതിർന്നവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും വൈകിയിട്ടില്ലായെന്നും യുവാക്കളെ സംബന്ധിച്ചിടത്തോളം ഒട്ടും നേരത്തേയല്ലായെന്നും കരുതുന്നതാണ് ഉത്തമം. അതെ, ഇപ്പോഴാണ് റിട്ടയർമെൻറ്റ് ആസൂത്രണം തുടങ്ങാൻ പറ്റിയ സമയം!
വിഷയുവുമായി ബന്ധപ്പെട്ട കൂടുതൽ ബ്ലോഗുകൾ
സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾസമർത്ഥമായ വിരമിക്കൽ പദ്ധതികൾ
ജീവിക്കാൻ മറന്ന് വാർദ്ധക്യം ദുഷ്കരമാക്കിയവർ