എച്ച്.ഡി.എഫ്.സി ലൈഫ് സഞ്ചയ് പ്ലസ് (ദീർഘകാല വരുമാനം)

By Mathews Jacob August 15, 2025 10 min read

നേരത്തെ പരാമർശിച്ച എച്ച്.ഡി.എഫ്.സി ലൈഫ് സഞ്ചയ് പ്ലസ് (ഉറപ്പായ വരുമാനം) നിങ്ങളുടെ ജീവിതത്തിലെ പല ലക്ഷ്യങ്ങളും സാക്ഷാൽക്കരിക്കാൻ ഉതകുന്നതായിരുന്നുവെങ്കിൽ എച്ച്.ഡി.എഫ്.സി ലൈഫ് സഞ്ചയ് പ്ലസ് (ദീർഘകാല വരുമാനം) പദ്ധതി നിങ്ങൾക്ക് ഒരു സ്ഥിര വരുമാനം ദീർഘ കാലത്തേക്ക് ഉറപ്പാക്കുന്നതാണ്. നിങ്ങൾ പെൻഷൻ പ്രായത്തോട് അടുക്കുമ്പോൾ വലിയ ഒരു ഭീതി മനസ്സിൽ ഉണ്ടാവും. പെട്ടെന്ന് വരുമാനം കുറയുവാൻ പോകുകയാണ്. പക്ഷെ ചെലവുകൾ അതനുസരിച്ചു പെട്ടെന്ന് കുറക്കുവാൻ കഴിഞ്ഞേക്കില്ല. ഈ വിഷമഘട്ടത്തിൽ മറ്റൊരു വരുമാനശ്രോതസ് വലിയ അനുഗ്രഹമാകും.

Sanchay Plus
Sanchay Plus

പ്ലാൻ എങ്ങിനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.

നിങ്ങൾ 39 വയസ്സുള്ള ശമ്പളം വാങ്ങുന്ന വ്യക്തിയാണെന്നും 12 വർഷം പ്രീമിയം അടവ് കാലാവധിയും 25 വർഷം വരുമാന കാലാവധിയുമായി നിശ്ചയിച്ച് ഈ പദ്ധതിയിൽ ചേരുന്നുവെന്നും കരുതുക.

ഒരു വർഷം ₹1,20,000 വെച്ച് 12 വർഷം കൊണ്ട്‌ ₹14,40,000 അടയ്ക്കുന്നു.

അടുത്ത വർഷം മുതൽ 24 വർഷത്തേക്ക് നിങ്ങൾക്ക് ഓരോ വർഷവും ₹1,24,800 വീതം ലഭിക്കുന്നു. (അതായത് ഒരു മാസം നിങ്ങളുടെ ശമ്പളത്തിന്റെയോ പെൻഷന്റെയോ കൂടെ ₹10,000 കൂടി ലഭിക്കുന്നു.) ഇത് മൊത്തമായി കൂട്ടുമ്പോൾ 24 വർഷത്തിൽ ₹29,95,200 വരുമാനം ലഭിച്ചിരിക്കുന്നു.

വരുമാന കാലയളവ് 25 വർഷം പൂർത്തിയാക്കുന്ന അവസാന വർഷം (ആ വർഷം നിങ്ങൾക്ക് 76 വയസ്സ് പൂർത്തിയാകും) സാധാരണയയുള്ള ₹1,24,800 വാർഷിക വരുമാനത്തിന്റെ കൂടെ നിങ്ങൾ നിക്ഷേപിച്ച ₹14,40,000 രൂപയും കൂടി കൂട്ടി മൊത്തം ₹15,64,800 ലഭിക്കുന്നു. ഇതോടെ പദ്ധതി അവസാനിക്കുന്നു.

അങ്ങിനെ നിങ്ങൾ ₹14,40,000 നിക്ഷേപിച്ചപ്പോൾ ₹45,60,000 വരുമാനമായി ലഭിക്കുന്നു.

Sanchay Plus Sanchay Plus

ഈ പദ്ധതിയുടെ പ്രീമിയം അടയ്ക്കുന്ന കാലയളവിൽ (12 വർഷം) നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ വരുമാനം ഇൻകം ടാക്സ് പരിധിയിൽ ഉൾപ്പെടുകയുമില്ല.

നിങ്ങൾ അഥവാ ഏതെങ്കിലും ചട്ടിയിലോ മറ്റു തട്ടിക്കൂട്ട് നിക്ഷേപ പദ്ധതികളിലോ ചേരുവാൻ ആലോചിച്ചിരിന്നുവെങ്കിൽ, ദയവായി ഒരു നിമിഷം നിൽക്കൂ. HDFC എന്ന ബ്രാൻഡിൻറ്റെ മൂല്യവും HDFC യിലെ നിങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും നിങ്ങൾക്ക് ഭാവിയിൽ തരാൻ പോകുന്ന മനസ്സമാധാനവും സ്വസ്ഥതയും എത്ര അമൂല്യമാണെന്നു വിലയിരുത്തിയതിനു ശേഷം ഒരു തീരുമാനമെടുക്കൂ.

ഒരു കാരണവശാലും അമിത പലിശ വാഗ്ദാനം ചെയ്യുന്നവരുടെ ചതിക്കുഴിയിൽ എത്ര പ്രലോഭനം ഉണ്ടായാലും വീഴരുത്. കൊള്ളക്കാരെയും നിയമാനുസൃത ധനകാര്യസ്ഥാപനങ്ങളേയും തിരിച്ചറിയുവാൻ നമ്മുക്ക് കഴിയണം.

Call +91 79072 28608

Book Free Consultatiobn

Start Investment AssetPlus